ആർഎസ്എസ് – ബിജെപി ക്രിമിനലുകളാണ് വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തിന് പിന്നിൽ; എം വി ഗോവിന്ദൻ മാസ്റ്റര്‍
.
ആർഎസ്എസ് – ബിജെപി ക്രിമിനലുകളാണ് വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തിന് പിന്നിലെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു. ഇത് പകൽ പോലെ വ്യക്തമാണ്. ആർ എസ് എസാണ് ഇതിനു പിന്നിലെന്ന് തെളിഞ്ഞിട്ടും മാധ്യമങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേസ് സത്യസന്ധമായി പരിശോധിക്കണം. ആക്രമിച്ചവരെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിൽ ഇത് അനുവദിക്കാൻ പാടുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ മൂല്യമുള്ള ഒരു സംസ്ഥാനത്തിനും അംഗീകരിക്കാൻ സാധിക്കില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുന്നത് കേരളത്തിലും നടപ്പാക്കാനാണ് ശ്രമം. കേരളീയ സമൂഹമാകെ ഒറ്റക്കെട്ടായി നിലനിൽക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, വാളയാറില്‍ നടന്നത് കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും പ്രതികൾക്കതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.




