KOYILANDY DIARY.COM

The Perfect News Portal

കേരള സർവകലാശാലയിലെ ആർഎസ്എസ് – ഭാരതാംബ വിഷയം; രജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടിയെന്ന് വിസിയുടെ റിപ്പോർട്ട്

കേരള സർവകലാശാലയിലെ ആർഎസ്എസ് ഭാരതാംബ വിഷയത്തിൽ സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസലറുടെ റിപ്പോർട്ട്. രജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടിയെന്ന് റിപ്പോർട്ട്. ആരുടെയും അനുമതി ഇല്ലാതെയാണ് നിയമ നടപടിയെന്നും റിപ്പോർട്ടിൽ വിമർശനം. വിസിയുടെ റിപ്പോർട്ട് രാജ്ഭവന് കൈമാറി.

കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ ആർഎസ്എസ് ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. തുടർന്ന് നിയമനടപടിയടക്കം ഇതിനെതിരെ സർവകലാശാല രജിസ്ട്രാർ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാർക്കെതിരെ ചാൻസലർ കൂടിയായ ഗവർണർക്ക് സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ റിപ്പോർട്ട് നൽകിയത്. ചടങ്ങിൽ രജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടിയെന്ന് വി സിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

 

DGP ക്ക് പരാതി നൽകിയത് വിസിയെ അറിയിക്കാതെയാണ്. ആരുടെയും അനുമതി ഇല്ലാതെയാണ് നിയമ നടപടിയെന്നും റിപ്പോർട്ടിൽ വിമർശനം. വൈസ് ചാൻസലറോടോ സിൻഡിക്കേറ്റിനോടോ ആലോചിച്ചിട്ട് വേണം നിയമം നടപടി സ്വീകരിക്കേണ്ടത് എന്നിരിക്കെ രജിസ്ട്രാർ അത്തരം നടപടികൾ ഒന്നും കൈകൊണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു. റിപ്പോർട്ട് വിസി രാജ്ഭവന് കൈമാറി. ഗവർണർ മടങ്ങിയെത്തിയ ശേഷം റിപ്പോർട്ടിൽ തുടർ നടപടി സ്വീകരിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു.

Advertisements
Share news