നഗരത്തിൽ നിന്നും കളഞ്ഞുകിട്ടിയ 50000 രൂപ പോലീസിൻ്റെ സഹായത്തോട െഉടമസ്ഥനെ ഏൽപ്പിച്ചു
കൊയിലാണ്ടി: നഗരത്തിൽ നിന്നും കളഞ്ഞുകിട്ടിയ 50000 രൂപ പോലീസിൻ്റെ സഹായത്തോട ഉടമസ്ഥനെ ഏൽപ്പിച്ചു മാതൃതയായി യുവാവ്. ചേലിയ മീത്തലെ പറയൻകുഴിയിൽ ജിനീഷിനാണ് കൊയിലാണ്ടി നഗരത്തിൽ അൻപതിനായിരം രൂപ കളഞ്ഞുകിട്ടിയത്. ഉടൻ തന്നെ കൊയിലാണ്ടി ട്രാഫിക് എഎസ്.ഐ. എ മനോജിനെ ഏൽപ്പിക്കുകയായിരുന്നു.

തുടർന്ന് ട്രാഫിക് .എസ്.ഐ. എം.കെ. പുരുഷോത്തമൻ, വി.കെ. പ്രദീപൻ, കെ.എം. രവീന്ദ്രൻ, എസ്.സി.പി.ഒ. വി.എം. മഹേഷ്, ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. ഉടമയെ കണ്ടെത്തുകയായിരുന്നു. തിക്കോടി പുറക്കാട് സ്വദേശി മൊയ്തുവിൻ്റെതായിരുന്നു പണം. ബാങ്കിൽ നിന്നും പണം എടുത്ത് പോകുമ്പോൾ കളഞ്ഞു പോകുകയായിരുന്നു. തുടർന്ന് ജിനീഷിൻ്റെ സാന്നിധ്യത്തിൽ പോലീസ് പണം മൊയ്തുവിനു കൈമാറി.

