ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ രണ്ട് റോഡുകൾക്ക് പിടി ഉഷയുടെ എം പി ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു

.
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്തിലെ രണ്ട് റോഡുകൾക്ക് പിടി ഉഷയുടെ എം പി ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു. കോൺക്രീറ്റ് വർക്കിനായാണ് അനുമതി ലഭിച്ചത്. വാർഡ് 5 എളാട്ടേരിയിലെ കേളോത്ത് മുക്ക് – കുറ്റിയിൽ റോഡ്, വാർഡ് 2 ലെ മിട്ടിക്കുളം റോഡ് എന്നിവക്കാണ് എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ചിട്ടുള്ളത്.
.

.
എളാട്ടേരിയിലേയും ആന്തട്ടയിലേയും ജനങ്ങളുടെ ദുരിതം വാർഡ് മെമ്പർമാരായ ജ്യോതി നളിനം സുധ കാവുങ്കാ പൊയിൽ എന്നിവർ പിടി ഉഷ എം പിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. BJP കോഴിക്കോട് നോർത്ത് ജില്ല പ്രസിഡണ്ട് സി ആർ പ്രഫുൽ കൃഷ്ണൻ, ജില്ല ജന സെക്രട്ടറി എസ്.ആർ ജയ്കിഷ്, മണ്ഡലം പ്രസിഡണ്ട് കെ കെ വൈശാഖ്, പഞ്ചായത്ത് പ്രസിഡണ്ട് വി ടി വിജയൻ, വിനിൽ രാജ്, അഡ്വ. എവി നിധിൻ എന്നിവരുടെ ഇടപെടൽ ഫണ്ട് അനുവദിക്കാൻ സഹായകരമായതായി വാർഡ് മെമ്പർമാർ അറിയിച്ചു.
.
