റോട്ടറി ക്ലബ്ബും, ഇന്ത്യൻ ഡെൻ്റൽ അസോസിയേഷനും ദന്ത പരിശോധനാ ക്യാമ്പ് നടത്തി

കൊയിലാണ്ടി റോട്ടറി ക്ലബ്ബിൻ്റെയും, ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ്റെയും നേതൃത്വത്തിൽ കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് ദന്ത പരിശോധനാ ക്യാമ്പ് നടത്തി. റോട്ടറി പ്രസിഡണ്ട് എ. വി വിനിഷ് രാജ് ഉദ്ഘാടനം ചെയ്തു. ഓഡിനേറ്റർ കെ.എസ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

മേജർ ശിവദാസ്, ചന്ദ്രശേഖരൻ, സ്കൂൾ ഹെഡ്മാസ്റ്റർ കെ. കെ. മുരളി, സേവാഭാരതി വൈസ് പ്രസിഡണ്ട് അനിൽ അരങ്ങിൽ സംസാരിച്ചു. ഡോ: നികേഷ് ബാബു, ഡോ: പ്രശാന്ത്, ഡോ: സുർജിത്ത്, ഡോ: സജിത, ഡോ: അനൂപ് കൃഷ്ണൻ, ഡോ: നിവേദ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
