KOYILANDY DIARY.COM

The Perfect News Portal

മുളകുപൊടി എറിഞ്ഞ് കവർച്ച; ആറ്റിങ്ങലിൽ യുവാവിനെ ആക്രമിച്ച് രണ്ടര ലക്ഷം കവർന്നു

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സ്വർണ്ണ പണയം എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രണ്ടര ലക്ഷം രൂപ കവർന്നു. സംഭവത്തിൽ നാല് പേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ സ്വദേശിയായ ഒരു സ്വർണ്ണക്കടയുടമയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.

 

ആക്രമണത്തിന് ഇരയായ യുവാവ് ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച ആറ്റിങ്ങൽ പൊലീസ് സംഘം അതിവേഗം നാല് പ്രതികളെ പിടികൂടി. പിടിയിലായവർ ആറ്റിങ്ങൽ, ചിറയിൻകീഴ് സ്വദേശികളാണ്. സംഭവത്തിൽ ഉൾപ്പെട്ട ഒരാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

Share news