കൊയിലാണ്ടിയിൽ നാല് കടകളിൽ മോഷണം
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നാല് കടകളിൽ കള്ളൻ കയറി. പുതിയ ബസ് സ്റ്റാന്റിനു സമീപം ലിങ്ക് റോഡിലെ മമ്മീസ് ആർക്കേഡ് ഷോപ്പിംഗ് സെന്റെറിലെ റിവ ഡിസൈനർ, അഞ്ജന ടെക്സ്റ്റെയിൽസ്, നന്ദന ടെക്സ്, ഐ മാർക്ക് എന്നീ സ്ഥാപനങ്ങളിലാണ് കള്ളൻ കയറിയത്. കഴിഞ്ഞ ഒരു മാസം മുമ്പും ഇവിടുത്തെ കടകളിൽ മോഷണം നടന്നിരുന്നു.

ഇതുവരെയായി നാല് തവണയാണ് കോം പ്ലക്സിൽ മോഷണം നടക്കുന്നത്. കൊയിലാണ്ടി പോലീസ് എത്തി പരിശോധന നടത്തി. അടുത്ത കടയിലെ സി.സി.ടി.വി. ഫൂട്ടേജ് പരിശോധിക്കുന്നുണ്ട്. കടകളിൽ നിന്ന് പണമോ മറ്റു വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് അറിയുന്നത്.




