KOYILANDY DIARY

The Perfect News Portal

കനത്ത മഴയിൽ റോഡ് തകർന്നു

കൊയിലാണ്ടി: കനത്ത മഴയിൽ റോഡ് തകർന്നു. കൊയിലാണ്ടി ദേശീയപാതയിൽ പഴയ മാർക്കറ്റ് റോഡിനു സമീപമാണ് റോഡ് തകർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് റോഡ് പാടെ തകർന്ന് കുഴി രൂപത്തിലായത്. പല ഭാഗങ്ങളിലും നേരത്തെ ചെയ്ത ടാറിംങ്ങ് പാടെ പൊളിഞ്ഞു പോയിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾക്കടക്കം റോഡിലെ കുഴി ഭീഷണിയായി മാറിയിരിക്കുകയാണ്.