പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് ആർ ജെ ഡി പ്രതിഷേധിച്ചു

ചേമഞ്ചേരി : പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് ആർ ജെ ഡി ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട്ട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ആർ ജെ ഡി ചേമഞ്ചേരി പഞ്ചായത്ത് അധ്യക്ഷൻ ഉണ്ണി തിയ്യക്കണ്ടി, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി അവിനാഷ് ജി എസ്, വികെ ജനാർദ്ദനൻ, ഗിരീഷ് താവിളി, മോഹനൻ വി വി, ബിജു തൂവക്കോട്, ശിവൻ മലയിൽ, വാസു എടവന കണ്ടി, സലിം പുള്ളാട്ടിൽ, രമേശൻ ടി കെ, എന്നിവർ നേതൃത്വം നൽകി.
