വോട്ട് കൊള്ളക്കെതിരെ ആർ ജെ ഡി കോഴിക്കോട് ആദായനികുതി ഓഫീസ് മാർച്ച് നടത്തുന്നു

കൊയിലാണ്ടി: രാജ്യവ്യാപകമായി നടക്കുന്ന വോട്ട് കൊള്ളക്കെതിരെയുള്ള പ്രക്ഷോഭത്തിൻ്റെ ഭാഗമായി സപ്തംബർ 1-ാം തീയതി ആർ ജെ ഡി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്താൻ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

സമരം ആർജെഡി സംസ്ഥാന പ്രസിഡണ്ട് എംവി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ എം കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജെ എൻ പ്രേംഭാ സിൻ, ഗണേശൻ കാക്കൂർ, അരങ്ങിൽ ഉമേഷ്, എൻ. നാരായണൻ കിടാവ്, എം കെ മൊയ്തു, മധു മാസ്റ്റർ, രാജൻ പി, പി.കെ.എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു.

