വടകര കുനിങ്ങാട് പുറമേരി അടുപ്പുംതറമേൽ റിജു (46)
കോഴിക്കോട്: വടകര കുനിങ്ങാട് പുറമേരി അടുപ്പുംതറമേൽ റിജു (46) നിര്യാതനായി. ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. ഈസ്റ്റേൺ റെഡിമിക്സിൽ ഓപറേറ്ററായിരുന്നു. ജോലിക്കിടെയായിരുന്നു ഹൃദയാഘാതം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ കമ്പനിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. ബഹറിൻ പ്രതിഭ സഹായവുമായി രംഗത്തുണ്ട്. റിജുവിന് ഭാര്യയും രണ്ട് പെൺ മക്കളുമുണ്ട്.
