KOYILANDY DIARY.COM

The Perfect News Portal

ആദിവാസി കോളനികളിലെ 60 കുടുംബങ്ങൾക്ക് റവന്യൂ മന്ത്രി കെ രാജൻ പട്ടയം കൈമാറി

തിരുവമ്പാടി: ആദിവാസി കോളനികളിലെ 60 കുടുംബങ്ങൾക്ക് റവന്യൂ മന്ത്രി കെ രാജൻ പട്ടയം കൈമാറി. തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയം, ഓടപ്പൊയിൽ എന്നീ ആദിവാസി കോളനികളിലാണ് പട്ടയം കൈമാറിയത്. കൊടക്കാട്ട്പാറ വാർഡിലെ മേലെ പൊന്നാങ്കയം കോളനിയിലെ 48 കുടുംബങ്ങളും ആനക്കാംപൊയിൽ വാർഡിലെ ഓടപ്പൊയിൽ കോളനിയിലെ 12 കുടുംബങ്ങളുമാണ്‌ ഭൂമിയുടെ അവകാശികളായത്‌.  
ഈ സർക്കാറിൻറെ കാലത്ത് 1,23,000 പട്ടയം നൽകിയതായി മന്ത്രി കെ രാജൻ പറഞ്ഞു. പട്ടയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കും. ഒരു ദിവസം ഒരു ജില്ല എന്ന അടിസ്ഥാനത്തിൽ നവംബർ എട്ടിന് കോഴിക്കോട് ജില്ലയിലെ റവന്യു ഡാഷ് ബോർഡിൽ ഉൾപ്പെട്ട വിഷയങ്ങളുടെ അദാലത്ത് ഓൺലൈനായി നടത്തുമെന്നും മന്ത്രി അറിയിച്ചു. പുല്ലൂരാംപാറ സിജെഎം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി പുളിക്കാട്ട്, വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്‌മാന്‍, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, പഞ്ചായത്തംഗങ്ങളായ കെ ഡി ആൻറണി, രാജു അമ്പലത്തിങ്കല്‍, ട്രൈബല്‍ ഡെവലപ്‌മെൻറ് ഓഫീസര്‍ ബി സി അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്‌ സ്വാഗതവും സബ് കലക്ടര്‍ വി ചെല്‍സാസിനി നന്ദിയും പറഞ്ഞു. 

 

Share news