റവന്യൂ ജില്ലാ കലോത്സവം പതാക ഉയർന്നു
കോഴിക്കോട്: 62-ാംമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പതാക ഉയർത്തൽ ചടങ്ങ് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ നിർവഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം വിനോദൻ തിരുവോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രമോദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ കെ വിനോദൻ, പേരാമ്പ്ര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനി പൊൻപറ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം കെ കെ പ്രേമൻ, സ്കൂൾ പ്രിൻസിപ്പാൾ നിഷിത കെ, എച്ച് എം പി സുനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. റിസപ്ഷൻ കമ്മിറ്റി കൺവീനർ ബിനീഷ് ബി ബി സ്വാഗതവും കെ ഷിനുരാജ് നന്ദിയും പറഞ്ഞു.
