KOYILANDY DIARY.COM

The Perfect News Portal

അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ

അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങിയതിന് റിട്ടയേർഡ് അധ്യാപകൻ പിടിയിലായി. കോട്ടയത്തെ എയിഡഡ് സ്കൂളിൽ മൂന്ന് അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിനാണ് റിട്ടയർഡ് അധ്യാപകനായ വിജയൻ കൈക്കൂലി വാങ്ങിയത്. വടകര സ്വദേശിയായ ഇയാൾ സെക്രട്ടറിയേറ്റിലെ ഉദ്യോ​ഗസ്ഥന് വേണ്ടി ഇടനില നിന്ന് കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസിന് ലഭിച്ച വിവരം.

രണ്ടു ലക്ഷം രൂപയാണ് ഇയാൾ അധ്യാപകരോട് ആവശ്യപ്പെട്ടത്. പിന്നീട് അത് സംസാരിച്ച് ഒന്നര ലക്ഷം രൂപയാക്കുകയായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട അധ്യാപകരിൽ ഒരാൾ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. എറണാകുളത്ത് വാട്ടർ മെട്രോയുടെ സമീപം കൈക്കൂലിയുമായി എത്താനായിരുന്നു വിജയൻ അധ്യാപകനോട് ആവശ്യപ്പെട്ടിരുന്നത്. ഇവിടെ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം വിജിലൻസ് ഉദ്യോ​ഗസ്ഥർ ഇയാളെ പിടികൂടിയത്.

 

സ്ഥിരപ്പെടുത്തുന്നതിനായി അധ്യാപകർ ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് തള്ളിയതിനാൽ മുതിർന്ന ഉദ്യോ​ഗസ്ഥന് ഇവർ അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഈ സമയത്താണ് നിയമനം ശരിയാക്കി തരാം എന്ന് പറഞ്ഞ് വിജയൻ ഇവരെ സമീപിക്കുകയായിരുന്നു.

Advertisements
Share news