KOYILANDY DIARY.COM

The Perfect News Portal

വയനാട് ചുരത്തിൽ ഇന്ന് ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം

വയനാട് ചുരത്തിൽ ഇന്ന് ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിൻ്റെ ഭാഗമായി ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9 മണി വരെ  ഭാരവാഹനങ്ങൾക്ക് (ചരക്ക് ലോറികൾ, ടിപ്പറുകൾ) വയനാട് ചുരത്തിലൂടെ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതായി താമരശ്ശേരി പോലീസ് അറിയിച്ചു. വയനാട് ചുരത്തിലെ കൃത്യമായ വിവരങ്ങൾക്കായി ചുരം സംരക്ഷണ സമിതിയുമായോ, താമരശേരി പോലീസുമായോ ബന്ധപ്പെടാവുന്നതാണ്.
എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായിട്ടാണ് അദ്ദേഹം വയനാട്ടിൽ എത്തുന്നത്. അദ്ദേഹത്തോടൊപ്പം സഹോദരി പ്രിയങ്കാഗാന്ധിയും എത്തുന്നുണ്ട്. രാഹുലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വൈകീട്ട് 3.30 ന് യു.ഡി.എഫ് റോഡ്ഷോ ‘സത്യമേവ ജയതേ’ നടക്കും.
Share news