കുടിവെള്ള പൈപ്പും വാട്ടർ ടാങ്കും പുനസ്ഥാപിക്കുക: കുന്ന്യോറമലയിൽ സിപിഐ(എം) ബൈപ്പാസ് നിർമ്മാണം തടഞ്ഞു
കൊല്ലത്ത് ബൈപ്പാസ് നിർമ്മാണ പ്രവൃത്തി തടഞ്ഞ് സിപിഐ(എം) പ്രതിഷേധം… കൊല്ലം കുന്ന്യോറമലയിൽ, ബൈപാസ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി തകർക്കപ്പെട്ട കുടിവെള്ള പൈപ്പുലൈനും, വാട്ടർ ടാങ്കും പുന:സ്ഥാപിക്കണമെന്നും, സർവീസ് റോഡും, ഡ്രൈനേജും അടിയന്തരമായി നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ (എം) കൊല്ലം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കുന്ന്യോറമലയിലെ ബൈപാസ് നിർമാണം തടഞ്ഞത്. തടയൽ സമരം മുൻ എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു, കെ.ടി. രമേശൻ അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ സെക്രട്ടറി എൻ.കെ.ഭാസ്കരൻ, എം പത്മനാഭൻ, പി.കെ.സന്തോഷ്, ടി.പി. രാമദാസൻ എന്നിവർ സംസാരിച്ചു. അശ്വതി പി.കെ.സ്വാഗതം പറഞ്ഞു.

പ്രവൃത്തി തടസ്സപ്പെട്ടതോടെ ബൈപാസ് നിർമാണം ഏറ്റെടുത്ത വാഗാഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അധികൃതരെത്തി സിപിഐ(എം) നേതാക്കളുമായി ചർച്ച നടത്തി. വാഗാഡ് ലിമിറ്റഡ് കുടിവെള്ള പ്രശ്നത്തിനും ശ്വാശ്വത പരിഹാര മുണ്ടാക്കാമെന്നും അതുവരെ ടാങ്കർ ലോറിയിൽ കുടിവെള്ളം വിതരണം ചെയ്യാമെന്നും ഒത്തുതീർപ്പായി, സർവീസ് റോഡ്, ഡ്രൈനേജ് പ്രശ്നങ്ങൾ അധികൃതരുമായുള്ള ചർച്ചക്കുശേഷം പരിഹാരമുണ്ടാക്കാനും തീരുമാനമായി.
ഒത്തുതീർപ്പു ചർച്ചയിൽ സി.പി.ഐ.എമ്മിന് വേണ്ടി, എൻ.കെ.ഭാസ്കരൻ, എം .പത്മനാഭൻ, പി.കെ.സന്തോഷ്, ടി.പി.രാമദാസൻ എന്നിവർ പങ്കെടുത്തു.

