ഉമ്മൻചാണ്ടിയോടുള്ള ആദരവ് സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുക്കൽ ആകണം; ഇബ്രാഹിം തിക്കോടി

തിക്കോടി: ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുക്കൽ ആകണമെന്ന് പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി. തിക്കോടി ഉമ്മൻചാണ്ടി സോഷ്യൽ വെൽഫെയർ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ, സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൾച്ചറൽ സെൻടർ ചെയർമാനും ഗ്രാമപഞ്ചായത്ത് മെമ്പറുമായ സുവീഷ് പള്ളിത്താഴ അധ്യക്ഷത വഹിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സന്തോഷ് തിക്കോടി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി രമേശൻ, രമ ചെറുകുറ്റി, യു.ഡി.എഫ് ചെയർമാൻ രാജീവൻ കോടല്ലൂർ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി .കെ.ചോയി, സീനിയർ കോൺഗ്രസ് നേതാവ് ബാലൻ പള്ളിക്കര, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ വായാടി, അച്യുതൻ പുറക്കാട് എന്നിവർ സംസാരിച്ചു. രതീഷ് കണ്ണലംകണ്ടി സ്വാഗതവും നല്ലൂക്കണ്ടി സുനി നന്ദിയും പറഞ്ഞു.
