പന്തലായനിയുടെ യാത്രാ പ്രശ്നം പരിഹരിക്കുക, ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാൻ അനുവദിക്കില്ല. പന്തലായനിയുടെ യാത്രാ പ്രശ്നം പരിഹരിക്കുക, സമരസമിതി ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നിർദ്ധിഷ്ട നന്തി – ചെങ്ങോട്ട് ബൈപ്പാസ് കടന്ന് പോകുന്ന പന്തലായനി പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും വഴിയടച്ച് നടത്തുന്ന ബൈപ്പാസ് നിർമ്മാണം ഒരു നാടിൻ്റെയാകെ തീരാദുരിതമായിരിക്കുയാണ്.

വിദ്യാലയങ്ങൾ, താലൂക്ക് ആശുപത്രി, റെയിൽവേസ്റ്റേഷൻ, പന്തലായനി ആഘോര ശിവക്ഷേത്രം, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ ദേശീയ പാതക്ക് കുറുകെ കാട്ട് വയൽ റോഡിൽ ഒരു ബോക്സ് കൾവർട്ട് നിർമ്മിച്ച് ജനങ്ങളുടെ ഗതാഗത പ്രശ്നം പരിഹരിക്കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്. കൊയിലാണ്ടി മുൻ MLA കെ ദാസൻ ഉദ്ഘാടനം ചെയ്തു. കർമ്മസമിതി ചെയർ പേഴ്സൺ പ്രജിഷ പി അദ്ധ്യക്ഷയായി.

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധകിഴക്കേപ്പാട്ട് , വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ, രത്നവല്ലി ടീച്ചർ , ടി.കെ ചന്ദ്രൻ മാസ്റ്റർ, അഡ്വ. വിജയൻ, അഡ്വ: സുനിൽ മോഹൻ, ജയ് കിഷ് മാസ്റ്റർ, കബീർ സലാല, പി.എം ബിജു, മോഹനൻ, അഭിൽ എന്നിവർ സംസാരിച്ചു. മണിശങ്കർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജനറൽ കൺവീനർ പി. ചന്ദ്രശേഖരൻ സ്വാഗതവും ട്രഷറർ മനോജ് നന്ദിയും പറഞ്ഞു
