KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്-ൽ റിപ്പബ്ലിക് ദിന ചടങ്ങ്

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സിൽ റിപ്പബ്ലിക് ദിന ചടങ്ങ് നടന്നു. ഉയർന്നു പറക്കാനുള്ള ചിന്ത വിദ്യാർത്ഥികളിലുണ്ടാവണമെന്ന് കൊയിലാണ്ടി ഫയർ & റെസ്ക്യൂ ഓഫീസർ പി. കെ പ്രമോദ് അഭിപ്രായപ്പെട്ടു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി ജി.വി.എച്ച്.എസ് എസ്സിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയതിലുള്ള ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി, എൻ.എസ്.എസ്, സ്കൂൾ സ്റ്റാഫ്, പി.ടി.എ എന്നിവർ ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ എച്ച്. എം  ടി. അജിത കുമാരി, അഷറഫ് എ. കെ (പ്രിൻസിപ്പൽ ഇൻ ചാർജ്), ഷജിത. ടി, സുചീന്ദ്രൻ (പി.ടി.എ പ്രസിഡണ്ട്), ജയരാജ് പണിക്കർ, ഹരീഷ് എൻ. കെ, ശ്രീനേഷ് എൻ, ജിനേഷ് കെ.എം, രജിന ടി.എൻ, നഫീസ. എ.കെ, മാസ്റ്റർ നിവേദ്. എ.കെ എന്നിവർ സംസാരിച്ചു.
Share news