ഐ.എഫ്.എസിൽ സെലക്ഷൻ ലഭിച്ച അക്യുബ് ജമാലിനെ കോട്ടൂർ ഗ്രാമഞ്ചായത്ത് പ്രതിനിധികൾ അനുമോദിച്ചു

മൂലാട്: ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിൽ സെലക്ഷൻ ലഭിച്ച അക്യുബ് ജമാലിനെ കോട്ടൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് ഉപഹാരം നല്കി. വൈസ് പ്രസിഡണ്ട് എം.കെ. വിലാസിനി പൊന്നാട അണിയിച്ചു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷൈൻ, സിന്ധു കൈപ്പങ്ങൽ, കെ.കെ. സിജിത്ത്, ഗ്രാമ പഞ്ചായത്തംഗം ഇ. അരവിന്ദാക്ഷൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. റിട്ട. പ്രൊഫസർ മുഹമ്മദ് അബ്ദുൾ ജമാലിൻ്റെയും മൂലാട് എ.എം.പി.സ്കൂൾ റിട്ട. പ്രധാന അദ്ധ്യാപിക സാജിതയുടെയും മകനാണ് അക്വിബ് ജമാൽ.
