KOYILANDY DIARY.COM

The Perfect News Portal

വഖഫ് നിയമം പിൻവലിച്ച് മതേതരത്വവും മാനവികതയും സംരക്ഷിക്കുക. കെ.കെ.എം.എ

കൊയിലാണ്ടി: ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങൾക്കെതിരാണ് പുതിയ വഖഫ് നിയമമെന്ന് കുവൈറ്റ് – കേരള മുസ്ലീം അസോസിയേഷൻ സംസ്ഥാന പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. വഖഫ് നിയമം പിൻവലിച്ച് മതേതരത്വവും മാനവികതയും സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ്ബിൽ മുസ്ലീം ന്യൂനപക്ഷത്തിൻ് വഖഫ് സ്വത്തുക്കൾ ഉപയോഗിക്കുന്നതിനുള്ള സ്വതന്ത്രമായ പ്രവർത്തനത്തിന് തടസ്സം സൃഷ്‌ടിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കൊയിലാണ്ടി മദ്രസ്സത്തുൽ ബദ്‌രിയ്യയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ.കെ.അബ്‌ദുള്ള അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മറ്റി പ്രസിഡൻ്റ് കെ. ബഷീർ യോഗം ഉദ്ഘാടനം ചെയ്‌തു.
കെ.കെ.എം.എ മുൻ വൈസ് ചെയർമാൻ അബ്‌ദുൾ ഫത്താഹ് തയ്യിൽ, കേന്ദ്ര വൈസ് പ്രസിഡന്റ് എം.ടി. നൗഫൽ, എ.വി. മുസ്‌തഫ, പി. കെ. കുട്ട്യാലി എന്നിവർ പ്രസംഗിച്ചു.
ചർച്ചയിൽ സൈയ്‌ത്‌ മുഹമ്മദ് (തൃശൂർ) ,അബ്‌ദുൾ സലാം (മലപ്പുറം), അബ്‌ദുൾ അസീസ് (പാലക്കാട്), എം. സി. ഷറഫുദ്ദീൻ, എം.കെ. മുസ്‌തഫ, ബഷീർ അമേത്ത് (കോഴി ക്കോട്), കെ.പി. അഷറഫ്, ടി. എം. ഇസ്ഹാഖ് (കണ്ണൂർ), ദിലീപ് കോട്ടപ്പുറം (കാസർഗോഡ്), സുബൈർ ഹാജി, ഇബ്രാഹിം മൂസ്സ, യു. എ. ബക്കർ എന്നിവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി റസാഖ് മേലടി സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി കെ.ടി.അബ്ദുൾ സലാം നന്ദിയും പറഞ്ഞു.
Share news