KOYILANDY DIARY.COM

The Perfect News Portal

പുനഃസംഘടന വിഷയം എൽഡിഎഫ് ധാരണ അനുസരിച്ച് മുന്നോട്ട് പോകും: ഇ പി ജയരാജൻ

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന വിഷയം എൽഡിഎഫ് ധാരണ അനുസരിച്ച് മുന്നോട്ട് പോകുമെന്ന് കൺവീനർ ഇ പി ജയരാജൻ. നാലുപാർട്ടികൾക്ക് രണ്ടര വർഷം എന്ന ധാരണ മുന്നണിയിലുണ്ട്. രണ്ടര വർഷം പൂർത്തിയാകാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗണേശ് കുമാറിനെ മാറ്റി നിർത്തേണ്ടതായ സാഹചര്യമില്ല. ഗണേഷ് കുമാർ മന്ത്രിയാകാതിരിക്കേണ്ട പ്രശ്നങ്ങൾ ഒന്നും ഇപ്പോഴില്ല. ഒരംഗം മാത്രമേ ഉള്ളെങ്കിലും മന്ത്രിസ്ഥാനം കൊടുക്കുമെന്നത് മുൻധാരണയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ പുനസംഘടനയുമായി ബന്ധപെട്ട് നിലവിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്നും ഇ പി ജയരാജൻ കൂട്ടിചേർത്തു.

Share news