നവീകരിച്ച തച്ചംവെള്ളിക്കുളം നാടിന് സമർപ്പിച്ചു
കൊയിലാണ്ടി നഗരസഭ കോതമംഗലം വാർഡ് 31 ൽ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച തച്ചംവെള്ളി കുളത്തിൻ്റെ ഉദ്ഘാടനം ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷനായി. നഗരസഭ അസി. എൻജിനീയർ ശിവപ്രസാദ്. എസ് റിപ്പോർട്ട് അവതരിപ്പിച്ചു. കോതമംഗലം പ്രദേശത്ത് നീന്തൽ പരിശീലനത്തിന് ഉദകുന്ന രീതിയിലാണ് കുളം സജ്ജീകരിച്ചിരിക്കുന്നത്.
.

.
കുളത്തിൻ്റെ ഓവുകൂടി പൂർത്തീകരിക്കുന്നതിലൂടെ തച്ചം വെള്ളികുളം പൂർണ്ണമായും നീന്തൽ പരിശീലനത്തിനനുയോജ്യമായ രീതിയിലേക്ക് മാറും. ഉദ്ഘാടന ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ ഇന്ദിര ടീച്ചർ, ഇ.കെ അജിത് മാസ്റ്റർ, കെ. ഷിജു മാസ്റ്റർ, കൗൺസിലർമാരായ പി. രത്നവല്ലി ടീച്ചർ, വി.പി. ഇബ്രാഹിം കുട്ടി, കെ. കെ. വൈശാഖ്, ഷീന. ടി കെ, ജിഷ പുതിയേടത്ത്, പ്രജിഷ മനോഹരൻ ടി.വി, കെ. പി. വിനോദ് കുമാർ, വായനാരി വിനോദ്, ഗിരിജ കായലാട്ട്, വിബിന കെ.കെ, രാമൻ ചെറുവക്കാട് എന്നിവർ പങ്കെടുത്തു.



