KOYILANDY DIARY.COM

The Perfect News Portal

നവീകരിച്ച കുളം സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭയിലെ പന്തലായനിയിൽ നവീകരണ പ്രവൃത്തി പൂർത്തീകരിച്ച നമ്പി വീട്ടിൽ കുളം ജനങ്ങൾക്ക് സമർപ്പിച്ചു. നമ്പി വീട്ടിൽ കുടുംബം നഗരസഭയ്ക്ക് സൗജന്യമായി വിട്ടു നൽകിയ കുളം 25 ലക്ഷം രൂപ ചെലവഴിച്ചാണ് മനോഹരമായി നവീകരിച്ചത്. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് സമർപ്പണം നിർവ്വഹിച്ചു. ഉപാധ്യക്ഷൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു.
കുളം വിട്ട് നൽകിയ നമ്പി വീട്ടിൽ കുടുംബാംഗങ്ങളായ രുഗ്മിണി അമ്മ, എൻ.വി. സത്യനാഥൻ, വെറ്ററൻ നീന്തൽ താരം നാരായണൻ എന്നിവരെ പരിപാടിയിൽ ആദരിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ. അജിത്, കെ. എ. ഇന്ദിര, കൗൺസിലർമാരായ പി. പ്രജിഷ, വി. രമേശൻ, കെ.കെ. വൈശാഖ്, വാർഡ് വികസന സമിതി കൺവീനർ പി. ചന്ദ്രശേഖരൻ, ടി.കെ. ചന്ദ്രൻ, എം.വി. ബാലൻ, എൻ.സി. സത്യൻ, വി.എം. അനൂപ്, എൻ.വി. സത്യനാഥൻ, ടി.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Share news