ടി. ശിവദാസിനെ അനുസ്മരിച്ചു

കൊയിലാണ്ടി: പുരോഗമന കലാസാഹിത്യസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറിയും ഗ്രന്ഥകാരനും ആയിരുന്ന ടി. ശിവദാസിനെ അനുസ്മരിച്ചു. പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം പുകസ ജില്ലാ സെക്രട്ടറി ഡോ. യു. ഹേമന്ത് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.

തുടർന്ന് ‘ആവിഷ്കാര സ്വാതന്ത്ര്യവും വർത്തമാനവും’ എന്ന വിഷയത്തിൽ ചർച്ച നടന്നു. എൻ. ഇ. ഹരികുമാർ വിഷയം അവതരിപ്പിച്ചു. മഹമൂദ് മൂടാടി, എ. സുരേഷ്, ആർ. കെ. ദീപ എന്നിവർ സംസാരിച്ചു. പുകസ കൊയിലാണ്ടി മേഖലാ സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതവും പി. കെ. വിജയകുമാർ നന്ദിയും പറഞ്ഞു.
