KOYILANDY DIARY.COM

The Perfect News Portal

മേലൂർ വാസുദേവനെ അനുസ്മരിച്ചു

.
കൊയിലാണ്ടി: കവിയും നോവലിസ്റ്റുമായ മേലൂർ വാസുദേവൻ്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു. പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആന്തട്ട വടക്കയിൽ പുഷ്പാർച്ചനയക്കു ശേഷം നടന്ന അനുസ്മരണ യോഗം ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
കന്മന ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. മോഹനൻ നടുവത്തൂർ, പി. വിശ്വൻ, അഡ്വ. കെ. ടി ശ്രീനിവാസൻ, ഇ. കെ അജിത്ത്, ആർ. കെ  ദീപ, സുരേഷ് കല്പത്തൂർ, ഹരിലാൽ, അപർണ വാസുദേവൻ എന്നിവർ സംസാരിച്ചു. മധു കിഴക്കയിൽ സ്വാഗതവും എ. സജീവ് കുമാർ നന്ദിയും പറഞ്ഞു.
Share news