എ സി ബാലകൃഷ്ണനെ അനുസ്മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന എ സി ബാലകൃഷ്ണനെ എൻസിപി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി അനുസ്മരിച്ചു. എൻസിപി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊയിലാണ്ടി സഹകരണ സ്റ്റോർ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അനുസ്മരണയോഗം സംസ്ഥാന സെക്രട്ടറി സി സത്യ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻസിപി ബ്ലോക്ക് പ്രസിഡണ്ട് സി. രമേശൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി കെടിഎം കോയ അനുസ്മരണ പ്രഭാഷണം നടത്തി. ഇ എസ് രാജൻ ചേനോത്ത്, ഭാസ്കരൻ എം എ ഗംഗാധരൻ, കെ എം പ്രസാദ് എന്നിവർ സംസാരിച്ചു.

