ശ്രദ്ധേയമായി ലൈവ് ഡ്രോയിങ്ങ്

ശ്രദ്ധേയമായി ലൈവ് ഡ്രോയിങ്ങ്. കുറുവങ്ങാട് സൗത്ത് യു പി സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘പ്ലാസ്റ്റിക് ക്രൂരത കാട്ടുമ്പോൾ’ എന്ന ലൈവ് ഡ്രോയിങ്ങ് പരിപാടി ഏറെ ശ്രദ്ധേയമായി.

നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷിജുമാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. എച്ച്.എം. സുലൈഖ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നവനീത് മാസ്റ്റർ ഡ്രോയിങ്ങിന് നേതൃത്വം നൽകി. തുടർന്ന് ഓരോ ക്ലാസ്സിലും വ്യത്യസ്ത വിഷയങ്ങളിലുള്ള തനത് വരകൾ, പരിസ്ഥിതി പ്രസംഗം, പരിസ്ഥിതി ദിന ക്വിസ്, വൃക്ഷത്തൈ നടൽ എന്നിവ സംഘടിപ്പിച്ചു. ഡി.കെ. ബിജുമാസ്റ്റർ സ്വാഗതവും ഹാസിഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.

