KOYILANDY DIARY.COM

The Perfect News Portal

മദ്യനയത്തിനെതിരെ മത-ധാർമിക പ്രസ്ഥാനങ്ങൾ രംഗത്തിറങ്ങണം

കൊയിലാണ്ടി: മദ്യനയത്തിനെതിരെ മത-ധാർമിക പ്രസ്ഥാനങ്ങൾ രംഗത്തിറങ്ങണമെന്ന് മദ്യനിരോധനസമിതി സംസ്ഥാന അധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അഭ്യർത്ഥിച്ചു. താലൂക്ക് മദ്യനിരോധന സമിതി കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച മദ്യനയ പ്രതിഷേധ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.
വേലായുധൻ കീഴരിയൂർ അധ്യക്ഷത വഹിച്ചു. വി.കെ. ദാമോദരൻ, അൻസാർ കൊയിലാണ്ടി, ഡോ. പ്രമോദ് സമീർ, പുതുക്കുടി ഹമീദ്, വി.എം രാഘവൻ, ഇയ്യച്ചേരി പദ്മിനി എന്നിവർ സംസാരിച്ചു.
Share news