ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ
കോഴിക്കോട്: ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ. ചേളന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ പി എം അനസിനെയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തത്. അനസ് വയനാട് ദുരിതാശ്വാസ നിധിയിലേക്ക് അനധികൃതമായി ഫണ്ട് പിരിവ് നടത്തിയിരുന്നു. വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് നടപടിക്ക് കോൺഗ്രസ് നേതൃത്വം തയ്യാറായത്.
