അർജുനെ കണ്ടെത്തുന്നതിനായി ഷിരൂരിൽ നടക്കുന്ന തെരച്ചിലിൽ തൃപ്തിയുണ്ടെന്ന് ബന്ധു ജിതിൻ

അർജുനായി ഷിരൂരിൽ നടക്കുന്ന തെരച്ചിലിൽ തൃപ്തരെന്ന് ബന്ധു ജിതിൻ. കൂടുതൽ സംവിധാനങ്ങൾ എത്തിയാൽ അർജുനെ കണ്ടെത്താനാകുമെന്ന ശുപാപ്തി വിശ്വാസമുണ്ടെന്നും ജിതിൻ പ്രതികരിച്ചു. ഇതിനിടെ തിരച്ചിൽ അവസാനിപ്പിച്ചാൽ രാജ്യ വ്യാപകമായി ലോറികൾ പണിമുടക്കി പ്രതിഷേധിക്കുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകി.

അർജുനായുള്ള തെരച്ചിൽ ഒമ്പതാം ദിവസം പുരോഗമിക്കുമ്പോഴും പ്രതീക്ഷയിൽ തന്നെയാണ് കുടുംബം. ആധുനിക സംവിധാനങ്ങൾ ഉള്ള മിഷനുകൾ എത്തുന്നതോടെ അർജുനെ കണ്ടെത്താൻ ആകുമെന്ന് കുടുംബം വിശ്വസിക്കുന്നു. കോഴിക്കോട് സേവ് അർജുൻ ഫോറത്തിന്റെ നേതൃത്വത്തിൽ ലോറി ഉടമകളും തൊഴിലാളികളും നാട്ടുകാരും കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. അർജുനെ കണ്ടെത്തും വരെ തിരച്ചിൽ നടത്തണമെന്ന് ലോറി ഉടമകൾ ആവശ്യപ്പെട്ടു.

