KOYILANDY DIARY.COM

The Perfect News Portal

വടകരയില്‍ ബോംബ് പൊട്ടിക്കുന്ന റീല്‍ വൈറല്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

.

കോഴിക്കോട്: വടകരയില്‍ ബോംബ് പൊട്ടിക്കുന്ന റീലിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. നാടന്‍ ബോംബ് പൊട്ടിക്കുന്ന റീലാണ് പേരാമ്പ്ര, നാദാപുരം പ്രദേശങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ബോംബ് നിര്‍മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോയാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഈ ബോംബ് യഥാര്‍ത്ഥ ബോംബാണോ എന്നതില്‍ വ്യക്തതയില്ല. പാലേരി തൊടത്താന്‍കണ്ടി പുഴയുടെ തീരത്താണ് വീഡിയോ ചിത്രീകരിച്ചത്. 

Share news
error: Content is protected !!