റെഡ്സ്റ്റാർ ലൈബ്രറി പെരുവട്ടൂർ വായനാ ദിനം ആചരിച്ചു

പെരുവട്ടൂർ: റെഡ്സ്റ്റാർ ലൈബ്രറി പെരുവട്ടൂർ നേതൃത്വത്തിൽ വായനാ ദിനം ആചരിച്ചു. ദിനത്തോടനുബന്ധിച്ച് പെരുവട്ടൂർ എൽ പി സ്കൂൾ വിദ്യാർത്ഥികൾ ലൈബ്രറി സന്ദർശിച്ചു. പരിപാടി അനീഷ് മണമൽ ഉദ്ഘാടനം ചെയ്തു. നൗഷാദ് മാസ്റ്റർ, ഉഷശ്രീ ടീച്ചർ, നിഷിത ടീച്ചർ. ബിൻസി ടീച്ചർ, ചന്ദ്രിക ടി ശ്രേയസ്, ടി പി ഷിജു, ബാലൻ പി കെ എന്നിവർ പങ്കെടുത്തു. അന്നപൂർണ്ണ നന്ദി പറഞ്ഞു.
