ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിലേക്ക് നിയമനം നടക്കുന്നു

ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിലേക്ക് സ്പെഷ്യൽ ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. ഇതിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി 16.06.2025 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടക്കും.
.

.
പഞ്ചായത്തിന്റെ ജൻഡർ റിസോഴ്‌സ് സെന്ററിലേക്ക് കമ്മ്യുണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോ ഡാറ്റയും സഹിതം നേരിൽ ഹാജരാക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.
