KOYILANDY DIARY.COM

The Perfect News Portal

രഞ്ജി ട്രോഫിയില്‍ റെക്കോര്‍ഡ്; ആറായിരം റണ്‍സ് തികക്കുന്ന ആദ്യ മലയാളി താരമായി സച്ചിന്‍ബേബി

.

രഞ്ജി ക്രിക്കറ്റില്‍ കേരളത്തിന്റെ മുന്‍നായകന്‍ സച്ചിന്‍ ബേബിക്ക് ചരിത്രനേട്ടം. രഞ്ജി ട്രോഫിയില്‍ ആറായിരം റണ്‍സ് നേടുന്ന ആദ്യ കേരള താരമെന്ന റെക്കോര്‍ഡ് ആണ് സച്ചിന്‍ബേബി സ്വന്തമാക്കിയത്. ചാണ്ഡിഗഢിനെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 41 റണ്‍സ് എടുത്താണ് സച്ചിന്‍ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. 106 മത്സരങ്ങളിലെ 167 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിബേബി ആറായിരം റണ്‍സ് തികച്ചത്.

 

ഇത്രയും മത്സരങ്ങളില്‍ നിന്ന് പുറത്താവാതെ നേടിയ 280 റണ്‍സ് ആണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ എത്തിയത് കഴിഞ്ഞ വര്‍ഷത്തെ ക്യാപ്റ്റന്‍ കൂടിയായിരുന്ന സച്ചിന്റെ മികവിലായിരുന്നു. അതേ സമയം ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിനെതിരെ ചണ്ഡിഗഢ് ലീഡ് എടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ കേരളം 139 റണ്‍സിന് പുറത്തായിരുന്നു. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ചാണ്ഡിഗഢ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എന്ന നിലയിലായിരുന്നു.

Advertisements
Share news