ചേമഞ്ചേരി കല്ലട ഇല്ലത്ത് ശ്രീ പരദേവത ഭഗവതി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നടത്തി
കൊയിലാണ്ടി: പൂക്കാട് ചേമഞ്ചേരി കല്ലട ഇല്ലത്ത് ശ്രീ പരദേവത ഭഗവതി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നടത്തി. വെള്ളിയാഴ്ച മദ്ധ്യാനത്തിലെ ശുഭ മുഹൂർത്തത്തിൽ തന്ത്രി ബ്രഹ്മശ്രീ എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് പുനപ്രതിഷ്ഠ നടന്നത്. പ്രസ്തുത ചടങ്ങുകൾക്ക് ശേഷം ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. ഈ ദേവസ്ഥാനത്ത് എല്ലാ മലയാള മാസവും ആദ്യത്തെ ശനിയാഴ്ച മാസ പൂജ ഉണ്ടായിരിക്കുന്നതാണ് ശ്രീ രാജേഷ് നമ്പൂതിരിയേയാണ് മേൽശാന്തിയായി നിയോഗിച്ചിരിക്കുന്നത്.



