കൊയിലാണ്ടി ജി വി എച്ച് എസ് എസിലെ വായനാ വാര പരിപാടിക്ക് തുടക്കമായി

കൊയിലാണ്ടി: ചക്രക്കസേരയിൽ വേദിയിലെത്തിയ എട്ടാം ക്ലാസുകാരി കെ വി വൈഗ തൻ്റെ കവിതാ സമാഹാരമായ ”എനിക്ക് പറക്കാനാണിഷ്ടം” എന്ന പുസ്തകം ലൈബ്രറിക്ക് നൽകിക്കൊണ്ട് കൊയിലാണ്ടി ജി വി എച്ച് എസ് എസിലെ വായനാ വാര പരിപാടിക്ക് തുടക്കമായി. സംഗീതകാരൻ സുനിൽ തിരുവങ്ങൂർ പുസ്തകം ലൈബ്രറിക്ക് വേണ്ടി ഏറ്റുവാങ്ങി. ചാർജ് അധ്യാപികയായ വിജയക്ക് കൈമാറി.
.

.
പ്രകൃതി, സൂര്യൻ തുടങ്ങി പിതാവ് വരെയുള്ള 10 കവിതകളാണ് സമാഹാരത്തിലുള്ളത്. ചടങ്ങിൽ വെച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകൾ സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു. എസ് രഞ്ജു അധ്യക്ഷയായി. പി ടി എ പ്രസിഡൻ്റ് എ സജീവ് കുമാർ വായനാദിന സന്ദേശം നൽകി. ബ്രിജുല, നവീന ബിജു (സ്റ്റാഫ് സെക്രട്ടറി) നസീർ എഫ് എം, വിദ്യാലക്ഷ്മി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
