വായനാദിനം ആചരിച്ചു

ചേമഞ്ചേരി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനദിനാഘോഷവും അക്ഷരദീപം തെളിയ്ക്കലും ലൈബ്രറിയിലേക്ക് പുസ്തക സമാഹരണവും നടത്തി. പി.എൻ പണിക്കർ അനുസ്മരണം പി. വൽസൻ പല്ലവി ഉദ്ഘാടനം ചെയ്തു. പി.സി നാരായണ ദാസ് അധ്യക്ഷത വഹിച്ചു. ഡോ. അബൂബക്കർ കാപ്പാട് മുഖ്യ പ്രഭാഷണം നടത്തി. കെ രഘുനാഥ് സ്വാഗതം പറഞ്ഞു. ഉണ്ണി മാടഞ്ചേരി, പി.കെ പ്രസാദ് എന്നിവർ സംസാരിച്ചു.
