KOYILANDY DIARY.COM

The Perfect News Portal

റേഷൻ വ്യാപാരികൾ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ മാർച്ചും ധർണയും നടത്തി

കൊയിലാണ്ടി: റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ മാർച്ച് ധർണയും നടത്തി. സമരം AKRRDA സംസ്ഥാന സെക്രട്ടറി പി പവിത്രൻ ഉദ്ഘാടനം ചെയ്തു. 2018 പുതുക്കിയ വേതന പാക്കേജ് പുനർനിർണയിക്കുക റേഷൻ വ്യാപാരികളുടെ വിരമിക്കൽ പ്രായപരിധി 75 വയസ്സാക്കി മാറ്റുക, കേരള റേഷനിങ് ഓർഡർ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ കേരളപ്പിറവി ദിനം ധർണ്ണയും മാർച്ചും നടത്തിയത്. AKRRDA താലൂക്ക് പ്രസിഡണ്ട് പുതുക്കോട്ട്‌ രവീന്ദ്രൻ അധ്യക്ഷതാവഹിച്ചു.

എല്ലാ മേഖലയിലും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചപ്പോൾ റേഷൻ വ്യാപാരികളെ മത്രം ആനുകൂല്യങ്ങൾ ഒന്നും നൽകാതെ അവഗണിച്ചിരിക്കുകയാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്ന പതിനാലായിരത്തോളം റേഷൻ വ്യാപാരികളും അത്രത്തോളം സെയിൽസ് മാൻമാരും തൊഴിലാളികളും വളരെയധികം പ്രയാസപ്പെടുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളത്. അടിയന്തരമായി ഗവർമെന്റ് റേഷൻ വ്യാപാരികളുടെ വേതനം പുനർനിർണയിക്കണമെന്ന് സമരസമിതി പറഞ്ഞു.

KSRR DA സെക്രട്ടറി ഇ പി ശ്രീധരൻ ശശിധരൻ മങ്കര, ടി. സുഗതൻ, സി കെ വിശ്വൻ, കെ കെ പ്രകാശൻ, വിവി നാരായണൻ, എ കെ രാമചന്ദ്രൻ, പ്രീത ഗിരീഷ്, വി എം ബഷീർ, കെ ജനാർദ്ദനൻ, എ ശിവശങ്കരൻ, എ പി പ്രകാശൻ, യു ഷിബു എന്നിവർ സംസാരിച്ചു. കെ കെ പരീത് സ്വാഗതവും മിനി പ്രസാദ് നന്ദിയും പറഞ്ഞു. മാർച്ചിന് സുരേഷ് ബാബു സി കെ. സതീശൻ. ജ്യോതി ഡാലിയ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements
Share news