KOYILANDY DIARY.COM

The Perfect News Portal

റേഷൻ വ്യാപാരികൾ റേഷൻ സാധനങ്ങൾ സ്റ്റോക്കെടുക്കാതെ സമരത്തിലേക്ക്

കൊയിലാണ്ടി: റേഷൻ വ്യാപാരികൾ റേഷൻ സാധനങ്ങൾ സ്റ്റോക്കെടുക്കാതെ സമരത്തിലേക്ക്. ജനുവരി മാസം റേഷൻ വ്യാപാരികളും താലൂക്ക് സപ്ലൈ ഓഫീസറും കസ്റ്റോഡിയനു കരാറുകാരനും തമ്മിൽ നടന്ന ചർച്ചയിലെ തീരുമാനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ഏപ്രിൽ മാസത്തെ റേഷൻ സാധനങ്ങൾ സ്റ്റോക്ക് എടുക്കുന്നതല്ലെന്ന് ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ജനറൽ ബോഡി യോഗം തീരുമാനിച്ചു.

റേഷൻ സാധനങ്ങൾ വാതിൽ പടി തൂക്കിയിറക്കി തൂക്കം റേഷൻ വ്യാപാരികളെ ബോധ്യപ്പെടുത്താമെന്നും തൂക്കത്തിൽ വരുന്ന കുറവ് അടുത്ത റോഡിൽ പരിഹരിക്കാം എന്ന തീരുമാനം ഉദ്യോഗസ്ഥർ പാലിക്കപ്പെടുന്നില്ല. റേഷൻ വ്യാപാരികൾക്ക് ഭീമമായ നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒട്ടനവധി പ്രാവശ്യം രേഖാമൂലം ഈ കാര്യം അറിയിച്ചിട്ട് പോലും യാതൊരു നടപടിയും സ്വീകരിക്കാത്തത് കൊണ്ടാണ് ഇത്തരത്തിൽ ഒരു സമരത്തിലേക്ക് പോകേണ്ടി വന്നത് അടിയന്തരമായി തൂക്കത്തിലുള്ള വ്യത്യാസവും തമ്മിൽ നടന്ന ചർച്ചയിലെ തീരുമാനങ്ങളും നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി പവിത്രൻ, ഇ ശ്രീജൻ, കെ കെ പരീത്, വി എം ബഷീർ, ടി സുഗതൻ, വി പി നാരായണൻ എന്നിവർ സംസാരിച്ചു. ശശിധരൻ മങ്ങര അധ്യക്ഷത വഹിച്ചു.

Share news