റേഷൻ കാർഡ് മസ്റ്ററിങ്ങ്; കൂടുതൽ സമയം അനുവദിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡിലെഴ്സ് അസോസിയേഷൻ

കൊയിലാണ്ടി: റേഷൻ കാർഡ് മസ്റ്ററിങ്ങ് കൂടുതൽ സമയം അനുവദിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പി പവിത്രൻ, പുതുക്കോട് രവിന്ദ്രൻ, യു. ഷിബു, കെ.കെ പരിത്, വി എം ബഷീർ, സി കെ വിശ്വൻ എന്നിവർ ആവശ്യപ്പെട്ടു. റേഷൻ കടകൾ വഴി മസ്റ്ററിങ്ങ് ഇ 3 മാസം 8 ന് അവസാനിക്കുകയാണ്. 2 വയസു മുതൽ 12 വയസ് വരെയുള്ളവരുടെ ഈപ്പോസ് മിഷ്യനിൽ പതിയാത്തതു കൊണ്ട് മസ്റ്ററിക്ക് നടത്താൻ സാധിക്കുന്നില്ല. അതുപോലെ തന്നെ പ്രായമായവരുടെ വിരലുകളും പതിക്കാൻ സാധിക്കുന്നില്ല.

കിടപ്പ് രോഗികളുടെ വിവരം ശേഖരിക്കുന്നുണ്ടങ്കിലും മസ്റ്ററിങ്ങ് ചെയ്യാൻ സാധിക്കുന്നില്ല. സംസ്ഥാനം മുഴുവൻ 69% മാത്രമെ മസ്റ്ററിങ്ങ് നടന്നിട്ടുള്ളു. ബാക്കി വരുന്നവർക്ക് റേഷൻ സാധനങ്ങൾ നഷ്ടപ്പെടും എന്ന ആശങ്കയാണ് നിലനിൽക്കുന്നത്. അടിയന്തരമായും മസ്റ്ററിങ്ങ് നീട്ടുകയും കിടപ്പ് രോഗികളെ വീടുകളിൽ എത്തി മസ്റ്ററിങ്ങ് നടത്തുന്നതിനുവേണ്ട സമയം അനുവദിക്കണം.
