രാഷ്ട്രിയ ജനതാദൾ (RJD) കൊയിലാണ്ടി മേഖലാ മെമ്പർഷിപ്പ് ക്യാമ്പയിൻ

കൊയിലാണ്ടി: രാഷ്ട്രിയ ജനതാദൾ (RJD) കൊയിലാണ്ടി മേഖലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അരനൂറ്റാണ്ടുകാലം രാഷ്ട്രിയ സാമൂഹിക രംഗത്ത് പ്രവർത്തിച്ച മുൻ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനുമായ പത്മനാഭൻ കൈപാടിന് നൽകി RJD ജില്ലാ കമ്മിറ്റി അംഗം സുരേഷ് മേലേപ്പുറത്ത് ഉത്ഘടനം ചെയ്തു.

പന്തലായനി ഗോപാലപുരിയിൽ വെച്ച് നടന്ന യോഗത്തിൽ സുനിൽ കുമാർ പി, എം പി ജിനേഷ് കുമാർ, പ്രമീള കൈപ്പാട്, ലീല എം പി ശിവദാസൻ, എം പി ജയലക്ഷ്മി, എം കെ പ്രിൻസി സൂരജ്, അധർവ് തേഷ് എന്നിവർക്കും മെമ്പർഷിപ്പ് വിതരണം ചെയ്തു.

