ബലാത്സംഗക്കേസിൽ സിദ്ദിഖിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതുടർന്ന് ഒളിവിൽ പോയ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.