KOYILANDY DIARY.COM

The Perfect News Portal

വേടനെതിരെ ബലാത്സം​ഗ കേസ്; യുവ ഡോക്ടറെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി

കൊച്ചി: റാപ്പർ വേടനെതിരെ ബലാത്സം​ഗ കേസ്. വിവാഹ വാ​ഗ്ദാനം നൽകി യുവ ഡോക്ടറെ പീഡിപ്പിച്ചുവെന്നാണ് പരാതി. കൊച്ചി തൃക്കാക്കര പൊലീസ് യുവതിയുടെ മൊഴിയെടുത്തു. ഐപിസി 376 (2) (എന്‍) വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് മൊഴി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം എന്ന് പരാതിയിൽ ആരോപിക്കുന്നു.

പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടൻ്റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചു. ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും യുവതി പരാതിയിൽ പറയുന്നു.

 

Share news