KOYILANDY DIARY.COM

The Perfect News Portal

‘രണ്ടാമൂഴം സിനിമയാകും. വലിയ താരനിരയുണ്ടാകും; പ്രഖ്യാപനം 2026ൽ’; എം ടിയുടെ മകൾ അശ്വതി

.

എം ടി വാസുദേവൻ നായരുടെ സ്വപ്നമായിരുന്ന രണ്ടാമൂഴം അടുത്തവർഷം സിനിമയാകുമെന്ന് മകൾ അശ്വതി. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2026ൽ ഉണ്ടാകും. ചിത്രത്തിൽ വലിയ താരനിരയുണ്ടാകും. വലിയ സിനിമയാണ് അത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം വൈകാതെ ഉണ്ടാകും. പിതാവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കും എന്നും അശ്വതി പറഞ്ഞു.

 

കുറച്ച് തിരക്കഥകളെഴുതിയിട്ടുണ്ട്. രണ്ടാമൂഴത്തിനാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് അശ്വതി പറഞ്ഞു. പിതാവിന്റെ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണ്. ഒരു വര്‍ഷം വേഗം കടന്നുപോയി. ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്ന് അശ്വതി പറഞ്ഞു. സ്മാരകം എന്ന നിലയില്‍ വേണ്ടയെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. അടുത്തയാളുകള്‍ ഇപ്പോഴും വിളിക്കാറുണ്ട്. ഒപ്പം സഞ്ചാരിക്കാറുണ്ട്. അത് സമാധാനം നല്‍കുന്നതാണെന്ന് അശ്വതി കൂട്ടിച്ചേര്‍ത്തു.

Advertisements

 

 

രണ്ടാമൂഴം സിനിമയായി കാണണമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനാകാതെയാണ് എം.ടി യാത്രയായത്. തിരക്കഥ സിനിമയാക്കാന്‍ പ്രമുഖ സംവിധായകരടക്കം പലതവണ സമീപിച്ചിരുന്നെങ്കിലും ചർച്ചകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. മഹാഭാരത കഥയില്‍ നിന്ന് വേറിട്ട് ഭീമന് നായകവേഷം കല്‍പ്പിച്ചുകൊടുത്തതാണ് രണ്ടാമൂഴം.

Share news