KOYILANDY DIARY.COM

The Perfect News Portal

കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം റഫീക്ക്‌ അഹമ്മദിന്‌

പത്തനംതിട്ട: കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ റഫീക്ക്‌ അഹമ്മദിന്‌. കവിതയിലെ സമഗ്ര സംഭാവനയ്‌ക്കാണ്‌ പുരസ്കാരം. 55,555 രൂപയും പ്രശസ്‌തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. മാർച്ച്‌ 31ന്‌ കവിയുടെ ചരമദിനത്തിൽ കടമ്മനിട്ട സ്‌മൃതി മണ്ഡപത്തിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡണ്ട് എം എ ബേബി പുരസ്‌കാരം സമ്മാനിക്കും. ഫൗണ്ടേഷൻ ഭാരവാഹികളായ വി കെ പുരുഷോത്തമൻ പിള്ള, ബാബു ജോൺ, ആർ കലാധരൻ, ഡോ. എം ആർ ഗീതാ ദേവി എന്നിവർ വാർത്താസമ്മേളനത്തിൽ  പങ്കെടുത്തു.

Share news