റമസാൻ റിലീഫ് വിതരണത്തിന് തുടക്കമായി

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും, സഫ മക്ക മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. റമസാൻ മാസത്തിൽ ജില്ലയിലെ വിവിധ മേഖലകളിലായി ആയിരക്കണക്കിന് നിർദ്ധനർക്കാണ് ഭക്ഷ്യ ധാന്യ കിറ്റ് നൽകുന്നത്. ജില്ലാ തല വിതരണ ഉദ്ഘാടനം എം.ഇ.എസ് ജില്ലാ പ്രസിഡണ്ട് പി.കെ അബ്ദുൽ ലത്തീഫ് നിർവ്വഹിച്ചു. ചെറുകുളത്തു നടന്ന ചടങ്ങിൽ ചെയർമാൻ കെ.പി മജീദ് അധ്യക്ഷനായി.
.

.
മതേതരത്വവും ദേശീയതയും ഉയർത്തിപ്പിച്ച മഹാനായിരുന്നു ശിഹാബ് തങ്ങളെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ഈ സംഘടന മനുഷ്യ ജീവിതത്തിലെ വിവിധങ്ങളായ പ്രയാസങ്ങളെ ലഘൂകരിക്കാനുള്ള സംരഭങ്ങളുമായി മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണെന്നും എല്ലാ മതങ്ങളുടെയും ആഘോഷങ്ങൾ പരിഗണിച്ച് സന്ദർഭങ്ങളിൽ ഏതെങ്കിലും മതത്തിലെ ഒരാൾക്ക് പോലും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള കാര്യത്തിൽ കൈതാങ്ങായി മുന്നിൽ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
.

.
മഹത്ഗ്രന്ഥങ്ങളിലൂടെ വിശ്വാസികൾക്ക് നൽകിയ സന്ദേശങ്ങൾ മുറുകെ പിടിച്ച് മുന്നോട്ടു പോകണമെന്നും എങ്കിൽ ഒരു തരത്തിലുമുള്ള പ്രയാസങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉസ്മാൻ വാഫി പ്രാർത്ഥന നടത്തി. കൺവീനർ എ.കെ ജാബിർ കക്കോടി, മഹല്ല് പ്രസിഡന്റ് കെ. മാമുക്കോയ ഹാജി, പി.പി ഹംസ ലക്ഷദ്വീപ്, മജീദ് തെക്കെതലയിൽ, കെ.പി റസീന, പി.പി സുന്ദരൻ, റീജ കക്കോടി സംസാരിച്ചു.
