KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായി രജീഷ് വെങ്ങളത്ത് കണ്ടിയെ  തെരഞ്ഞെടുത്തു

കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായി രജീഷ് വെങ്ങളത്ത് കണ്ടിയെ  തെരഞ്ഞെടുത്തു. കൊയിലാണ്ടി നഗരസഭ പതിനേഴാം വാർഡ് കൗൺസിലറും മുൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ടുമാണ്. രണ്ട് തവണ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രജീഷ് വെങ്ങളത്ത് കണ്ടിയുടെ രാഷ്ട്രീയ പ്രവേശനം. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായിരിക്കെ ഒട്ടേറെ സമര പോരാട്ടങ്ങൾക്ക് നേതൃത്വപരമായ പങ്ക്വഹിച്ചിട്ടുണ്ട്.
Share news