KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷി കുട്ടികൾക്കായി നടത്തുന്ന “മഴവില്ല്’ കായിക ക്യാമ്പ് തുടങ്ങി

ഫറോക്ക് ഭിന്നശേഷി കുട്ടികൾക്കായി യൂണിറ്റി ഫുട്ബോൾ ക്ലബ്‌ നടത്തുന്ന “മഴവില്ല്’ സൗജന്യ കായിക ക്യാമ്പ് തുടങ്ങി. ചെറുവണ്ണൂർ കുണ്ടായിത്തോട് വക്കാ വക്കാ ഫുട്ബോൾ ടർഫിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. ഗോകുലം എഫ്സിയുടെ സഹകരണത്തോടെയാണ് ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും രാവിലെ എട്ടുമുതൽ 10 വരെയാണ്‌ പരിശീലനം. ചെയർമാൻ പി റിനീഷ് അധ്യക്ഷനായി. ഗോകുലം ഗ്രൂപ്പ്‌ ഡിജിഎം എം കെ ബൈജു മുഖ്യാതിഥിയായി.

കൗൺസിലർ എം പി ഷഹർബാൻ, ഫുട്ബോൾ പരിശീലകൻ വാഹിദ് സാലി എന്നിവർ സംസാരിച്ചു. പ്രദീപ് ഹുഡിനോ മാജിക് അവതരിപ്പിച്ചു. കൺവീനർ ഒ കെ മൻസൂർ അലി സ്വാഗതവും വൈസ് പ്രസിഡണ്ട് സി പി ഷെമീർ നന്ദിയും പറഞ്ഞു. ഗായകൻ മുജീബ് കല്ലായിപ്പാലത്തിന്റെ സംഗീതവിരുന്നും അരങ്ങേറി.

 

Share news