ട്രെയിനിലെ തിരക്ക് കുറക്കാൻ സംസ്ഥാനത്തെ ഓഫീസ് സമയം മാറ്റണമെന്ന് റെയിൽവേ

ട്രെയിനിലെ തിരക്ക് കുറക്കാൻ സംസ്ഥാനത്തെ ഓഫീസ് സമയം മാറ്റണമെന്ന് റെയിൽവേ. സമയത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന സർക്കാറിന് മുന്നിൽ നിർദേശം വെച്ചിട്ടുണ്ടെന്ന് പാലക്കാട് എ ഡി ആർ എം കെ അനിൽകുമാർ പറഞ്ഞു. പുതിയ ട്രെയിനുകൾ അനുവദിക്കുമോ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തുമോ എന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.
